2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ഫോര്‍ ലൂപ് continue & break keywords

ഇടവേളയ്ക്കു ശേഷം നമുക്ക് തുടരാം.കഴിഞ്ഞ ക്ലാസ്സില്‍ ഫോര്‍ ലൂപ്പില്‍ ഉദാഹരണം നല്‍കുകയുണ്ടായി നമുക്ക് ഒന്ന് കൂടെ ഇത് പരിശോധിക്കാം

for c in range (1,10):
print c

for എന്ന കീ വേര്‍ഡ്‌ ഉപയോഗിച്ച് നേരത്തെ while ലൂപ് ചെയ്ത അതേ പ്രോഗ്രാം തന്നെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.while ലൂപ്പില്‍ ഒരു കണ്ടീഷന്‍ ആണ് നാം ലൂപ്പിന്‍റെ പ്രവര്‍ത്തനത്തിന് (ഉദാ: i<=10) ഉപയോഗിചെതെങ്കില്‍ ഇവിടെ ഒരു ചരം അഥവാ ഒരു variable ആണ് ലൂപ്പിനെ കന്ട്രോള്‍ ചെയ്യുന്നത്.അതുകൊണ്ട് തന്നെ c എന്ന variable നെ നാം control variable എന്ന് വിളിക്കുന്നു .in range(1,10) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പ്രോഗ്രാം പ്രവര്‍ത്തിക്കേണ്ട വിലയുടെ പരിധിയാണ് ഇവിടെ ഒന്നുമുതല്‍ പത്തു വരെയാണ് നാം നല്‍കിയിട്ടുള്ളത്.
എന്നാല്‍ പൈതോന്‍ പരിചയപ്പെടുത്തുന്ന പുതിയ data type ആണ് ലിസ്റ്റ്.മറ്റു പ്രോഗ്രാമ്മുകളില്‍ array എന്ന സങ്കല്‍പ്പത്തിന്റെ പരിഷ്കരിച്ച പതിപ്പാണ്‌ ഇത്.ഈ ലിസ്റ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഉദാഹരണം നമുക്ക് നോക്കാം


list = [1,2,3,"Spam",4,5]
for i in list:
print i,


ഇവിടെ list എന്ന variable സീകരിചിരിക്കുന്ന വിലകള്‍ പ്രിന്‍റ് ചെയ്യുകയാണ്.പൈതോന്‍ ഉപയോഗിക്കുന്ന ഒരു data type ആണ് list എന്ന് മുന്‍പ് പറഞ്ഞല്ലോ

ഇനി നാം പഠിക്കുന്നത് continue എന്ന ഒരു keyword ആണ്.ആദ്യം പഠിച്ച പ്രോഗ്രാം c യുടെ വില ആറിനെ പ്രിന്‍റ് ചെയ്യാതെ ലൂപ് പ്രവര്‍ത്തിപ്പിക്കാന്‍ എന്ത് ചെയ്യാം

for c in range (1,10):
if c==6
continue
print c

ഇവിടെ c യുടെ വില 6 പ്രിന്‍റ് ചെയ്യൂന്നില്ല അവിടെ കണ്ടീഷനിനകത് continue എന്ന് കൊടുത്തതിനാല്‍ അവിടെവച്ചു പ്രോഗ്രാം c യുടെ അടുത്ത വില പരിശോദിക്കുകയാണ് ചെയ്യുന്നത് എന്നാല്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചു നോക്കൂ

for c in range (1,10):
if c==6
break
print c

അഭിപ്രായം അറിയിക്കുമല്ലോ.കൂടെ ഈ പ്രോഗ്രാം കൂടി ചെയ്യൂ

s = 'Anne was here'
for c in s:
print c,
print 'w' in s,
print ' ' in s,
print 'x' in s